ഇന്ത്യയിൽ നിരോധിച്ച ആറ് ഭക്ഷണങ്ങൾ; ഇതിൽ റെഡ്ബുള്ളും വെളുത്തുള്ളിയും വരെ

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്‌എസ്‌എസ്‌എഐ) ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി നിരവധി കാരണങ്ങള്‍ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.

അവ ഏതൊക്കെയാണെന്ന്‌അറിയാം…

1. ചൈനീസ് പാലും പാലുത്പന്നങ്ങളും

ചൈനീസ് പാലും ഇതുപയോഗിച്ചുള്ള പാലുത്പന്നങ്ങളും 2008ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളാണ്.ശരീരത്തിന് ഹാനികരമാകുന്ന കെമിക്കലുകള്‍, അമിത അളവിലുള്ള മെലാനിൻ എന്നിവ ചേർത്താണ് ഇവ നിർമിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ ഇന്ത്യയില്‍ നിരോധിച്ചത്.

2. പഴങ്ങള്‍ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍

കൃത്രിമമായി പഴങ്ങള്‍ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാല്‍സ്യം കാർബൈഡ്, എഥിലീൻ ഗ്യാസ് തുടങ്ങിയ രാസവസ്തുക്കളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ചില ക്യാന്‍സര്‍ സാധ്യതയെ ഇവ കൂട്ടുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിച്ചത്.

3. പൊട്ടാസ്യം ബ്രോമേറ്റ്

ഭക്ഷ്യസുരക്ഷാ വകുപ്പ് 2016-ല്‍ നിരോധിച്ച ഒന്നാണ്.ഇവ അമിതമായി ചേർത്തിരുന്നത് ബ്രെഡുകള്‍ പോലുള്ളവയിലായിരുന്നു.പൊട്ടാസ്യം ബ്രോമേറ്റിന്റെ അമിത ഉപയോഗം തൈറോയ്ഡ് ക്യാൻസറിലേയ്‌ക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രെഡ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കരുതെന്ന കർശന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയത്.

4. റെഡ് ബുള്‍ എനർജി ഡ്രിംഗ്

2006-ല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബാൻ ചെയ്ത പാനീയമാണ് നിലവില്‍ വില്‍ക്കപ്പെടുന്ന റെഡ് ബുള്‍ എന്ന എനർജി ഡ്രിങ്ക്. കഫൈൻ എന്ന പദാർത്ഥം ഇവയില്‍ അമിതമായി അടങ്ങിയിട്ടുണ്ട്.അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദം ഉയരുന്നതിനും, നിർജ്ജലീകരണത്തിനും, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ഈ പാനീയം കാരണമാകുന്നു എന്നായിരുന്നു കണ്ടെത്തല്‍.

5. സസഫറസ് ഓയില്‍

2003-ല്‍ എഫ്‌എസ്‌എസ്‌എഐ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഉയർന്ന എരുസിക് ആസിഡിന്റെ അംശം കാരണം സസഫറസ് ഓയില്‍ നിരോധിച്ചിരുന്നു. സാസഫറസ് ഓയിലിലെ എറൂസിക് ആസിഡിന്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്.

6. ചൈനീസ് വെളുത്തുള്ളി

ഉയർന്ന അളവില്‍ കീടനാശിനി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വെളുത്തുള്ളിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2019- ല്‍ എഫ്‌എസ്‌എസ്‌എഐ ഇവ നിരോധിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group