കോട്ടയം: പിടിക്കപ്പെടാതിരിക്കാന്‍ നേരിട്ടുള്ള പണം സ്വീകരിക്കില്ല, വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റു തിരുത്തിയും ലഹരിക്കടത്ത് സജീവം.
അടുത്തിടെ ലഹരിക്കടത്തു വന്‍ തോതില്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണു ലഹരി സംഘങ്ങള്‍ ചുവടു മാറ്റിയത്.
ഇതില്‍ പിടിക്കപ്പെടാന്‍ ഒരു കാരണം ലഹരി സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു പണം ഇടപാട് പരിശോധിച്ചതായിരുന്നു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പിടിക്കപ്പെടാന്‍ തുടങ്ങിയതോടെയാണു സൈബര്‍ തട്ടിപ്പുകാര്‍ ചെയ്യുന്നതുപോലെ സാധാരണക്കാരായവരുടെ ബാങ്ക് അക്കൗണ്ട് ശേഖരിച്ച് ഇതുവഴി പണമിടപാട് നടത്തുന്നത്.
ബംഗളൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണു ലഹരി കേരളത്തിലേക്ക് എത്തുന്നത്. മുന്‍പു കഞ്ചാവ് സംഘങ്ങള്‍ ആയിരുന്നു സജീവമെങ്കില്‍ ഇന്നു ബംഗളൂരുവില്‍ നിന്ന് കൂടുതലായി എത്തുന്നത് സിന്തറ്റിക് ലഹരിയാണ്. എം.ഡി.എം.എയും, സ്റ്റാമ്ബിനും ഒക്കെ നാട്ടില്‍ നല്ല ഡിമാന്‍ഡാണ്. ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ പാടാണെന്നതിനാല്‍ യുവാക്കള്‍ക്കിടയില്‍ ഇതു സജീവമാണ്.
സംസ്ഥാനത്ത് കഞ്ചാവും വലിയ തോതില്‍ എത്തുന്നുണ്ട്. ട്രെയിന്‍ മാര്‍ഗം ഒഡീഷയില്‍ നിന്നാണ് കൂടുതലായി എത്തിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ അന്തര്‍സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനെ ഒഡീഷയില്‍ നിന്ന് പിടികൂടിയിരുന്നു. കല്ലറ തണ്ണിയംകുഴിവിള വീട്ടില്‍ അനീസ് എന്ന ജാഫറിനെയാണ് വെള്ളറട പോലീസ് ഒഡീഷയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഒഡീഷയിലെ കൊരാപുട്ട് ജില്ലയില്‍ ബാല്‍ഡ ഗ്രാമത്തില്‍ താമസിച്ചു വന്നിരുന്ന അനീസ് വനമേഖലയില്‍ കൃഷി ചെയ്ത് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ തലവന്‍ ആണ്.
പിടിക്കപ്പെടാതിരിക്കാന്‍ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍. സോഷ്യല്‍ മീഡിയയും സ്വന്തമായി സിം കാര്‍ഡും ഉപയോഗിക്കാതെ ഇയാള്‍ ശ്രദ്ധിച്ചിരുന്നു എന്നും പോലീസിനെ ഞെട്ടിച്ചിരുന്നു.
ബംഗളൂരു കേന്ദ്രീകരിച്ചു പ്രപവര്‍ത്തിക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ എത്തുമ്ബോള്‍ പിടിക്കപ്പെടാതിരിക്കാന്‍ വ്യജാ നമ്ബര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. അടുത്തിടെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും നടത്തിയ കോംബിങ് പരിശോധനയില്‍ നൂറുകണക്കിന് നൂറുകണക്കിനു വാഹനങ്ങളിലാണ് വ്യാജ നമ്ബർ പ്ലേറ്റുകള്‍ ഉള്ളതെന്നു കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി.
രജിസ്‌ട്രേഷന്‍ നമ്ബര്‍ പതിക്കാത്ത വാഹനങ്ങള്‍, കള്ള നമ്ബറുകള്‍ പതിച്ചവ, തെറ്റായി പ്രദര്‍ശിപ്പിക്കുന്നവ, നമ്ബര്‍ കാണാന്‍ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.
എ.ഐ ക്യാമറകളില്‍ ഒരുമാസം 150-ലേറെ വ്യാജ നമ്ബര്‍ വാഹനങ്ങള്‍ പതിയുന്നുണ്ടെന്നാണ് വിവരം. പരാതിയുമായി എത്താത്ത കേസുകള്‍കൂടിയാകുമ്ബോള്‍ വ്യാജന്മാരുടെ എണ്ണം ഇതിലും കൂടും.
നോട്ടീസ് ലഭിച്ചത് നിരപരാധികള്‍ക്കാണെന്നു ബോധ്യപ്പെടുമ്ബോള്‍ നടപടികളില്‍നിന്ന് ഒഴിവാക്കുന്നതല്ലാതെ വ്യാജന്മാരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും സാധിക്കുന്നില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m