റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം; 50ലേറെ പേർ മരിച്ചതായി റിപ്പോർട്ട്

    റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. അമ്ബതിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

    ഹാളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ഹെലികോപ്റ്ററുകളെ അടക്കം വിന്യസിച്ചിട്ടുണ്ട്.

    അഞ്ച് അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 14 മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോ വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

    👇🏻👇🏻👇🏻👇🏻👇🏻👇🏻
    https://whatsapp.com/channel/0029VaELOKJId7nMsgAl330m