മണിപ്പൂരിൽ ഈസ്റ്ററിന് അവധിയില്ല; പ്രതിഷേധവുമായി ക്രൈസ്തവർ

മണിപ്പൂരിൽ ഈസ്റ്ററിന് അവധിയില്ല. പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മാർച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനസൂയ ഉയ്കയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിനങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m