വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ് പെസഹ : മേജർ ആർച്ച് ബിഷപ്പ്

വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ് പെസഹയെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

ഇരിഞ്ഞാലക്കുട രൂപതയിലെ താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയത്തിൽ പെസഹാ വ്യാഴതിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഈശോ ആഘോഷിച്ച പെസഹായുടെ തുടർച്ചയാണ് ഇന്ന് നമ്മൾ ആചരിക്കുന്ന പെസഹ.

യഹൂദപാരമ്പര്യമനുസരിച്ച് യേശു ആചരിച്ച പെസഹായുടെ തുടർച്ചയാണ് ഇന്ന് നമ്മൾ കൊണ്ടാടുന്നത്.

പഴയനിയമത്തിലെ പെസഹാ ആചരണത്തിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് ഈശോ പെസഹാ ആചരിച്ചത്. ആ മാറ്റങ്ങൾ ഒരുപാട് അർത്ഥവത്തും നമ്മെ സംബന്ധിച്ച് ദിശാസൂചകങ്ങളുമാണ്.

അതിലൊന്നാണ് തമ്പുരാൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത്. പെസഹാ ആചരിക്കുന്നതിന് മുമ്പ് ക്ഷാളനമുണ്ട്. പക്ഷേ അത് പഴയനിയമത്തിലെ പാരമ്പര്യമാണ്. എന്നാൽ കർത്താവ് അതിൽ പുതുമ കൊണ്ടുവന്നു. അത് ശിഷ്യരുടെ പാദങ്ങൾ കഴുകിയതാണ്. പാദങ്ങൾ കഴുകി എന്ന് പറയുമ്പോൾ കർത്താവ് നമ്മുക്ക് നൽകുന്ന വലിയ പാഠമുണ്ട്. ആ പാഠം കഴുകലിന്റെയും കടപ്പാടിൻ്റെയും പാഠമാണ്. കാലുകൾ കഴുകുന്നത് പാപമോചനത്തിന്റെ അടയാളമായാണെന്ന് പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group