തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടെടുപ്പിൽ പങ്കാളികളാകണം : ഗോവ ബിഷപ്പ്

തീർത്ഥാടനം മാറ്റിവച്ച് തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പെ നെരി ഫെറാവോ.

ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയത്തിപിടിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയിൽ നിന്നുളള തീർത്ഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം.

മെയ് ആറിന് ഗോവയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഇതിനു പകരം മറ്റൊരു ദിവസം കണ്ടെത്തണമെന്നും ബിഷപ്പ് പറഞ്ഞു. മെയ് ഏഴിനാണ് ഗോവയിലെ രണ്ടു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ സഭാ സർക്കുലറിലാണ് ആർച്ച് ബിഷപ്പിന്റെ അഭ്യർത്ഥന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m