സമാധാനം സംജാതമാക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഈസ്റ്റർ അനുസ്മരിപ്പിക്കുന്നു: കെസിബിസി

കൊച്ചി: കുടുംബത്തിലും സമൂഹത്തിലും രാജ്യത്തു തന്നെയും സമാധാനം സംജാതമാക്കാൻ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. “നിങ്ങൾക്ക് സമാധാനം” എന്നാണ് ഉത്ഥിതനായ ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട് ആശംസിച്ചത്. എല്ലാ രാജ്യങ്ങളിലും വസിക്കുന്ന മനുഷ്യർ ആഗ്രഹിക്കുന്നതും സമാധാനമാണ്. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവർത്തിച്ചു പോരുന്ന ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണ്. സ്പർധയും കലഹവും യുദ്ധവും സമാധാനം ഇല്ലാതാക്കുന്നു.റഷ്യ യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിച്ചു കാണാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനത്തിന്റെ സന്ദേശം നമുക്ക് നൽകുന്ന ഈ ഈസ്റ്റർ കാലത്ത് മനുഷ്യരെല്ലാം
സമാധാനത്തിൽ ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു നൽകാൻ എല്ലാ രാഷ്ട്രങ്ങളിലെയും ഭരണകർത്താക്കൾക്ക് കഴിയണമെന്നും അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group