വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല

വന്യജീവി ആക്രമണം രൂക്ഷമായതോടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുൻനിർത്തി അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുറുവാദ്വീപ് ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളാണ് അടച്ചിട്ടത്.

ഫെബ്രുവരി 16ന് രാവിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക വാച്ചറായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച്‌ കാട്ടാന ആക്രമിക്കുകയും പിന്നീട് ആശുപത്രിയിൽവെച്ച് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബേലൂർ മഖ്ന എന്ന ആക്രമണകാരിയായ ആന സമീപത്ത് ഉള്ളതിനാല്‍, കുറുവാ ദ്വീപിലേക്ക് വരുന്ന സഞ്ചാരികളെ മടക്കി അയയ്ക്കാൻ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയില്‍ നില്‍ക്കുകയായിരുന്നു പോള്‍. അതിനിടെയാണ് കുട്ടിയാന ഉൾപ്പടെ അഞ്ച് ആനകൾക്ക് അവിടേക്ക് വന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന പോളിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം വനത്തിലേക്ക് മടങ്ങുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group