കനത്ത മഴ: ഡാമുകൾ തുറക്കുന്നു; ജാഗ്രത നിർദേശം

കേരളത്തിൽ മഴ ശക്തമാകുന്നു. ഇതോടെ ഡാമുകളുടെ ഷട്ടറുകള്‍ ഓരോന്നായി തുറന്നു വിടാൻ തുടങ്ങി.

പാലക്കാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ യെല്ലോ അലേര്‍ട്ടിലാണ്. പമ്പ, മണിമല, അച്ചൻകോവില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കക്കി, പമ്പ, മൂഴിയാര്‍, ആനത്തോട് അണക്കെട്ടുകളില്‍ വെള്ളം ഉയര്‍ന്നു. പല അണക്കെട്ടുകളും സംഭരണശേഷിയോട് അടുത്ത് നില്‍ക്കുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മുൻകൂട്ടി നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group