പ്രശസ്ത മരിയന്‍ തീർത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു നാളെ തുടക്കം.
നാളെ കൊടിമരം ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പെരുന്നാള്‍ എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തോടെയും നേര്‍ച്ച വിളമ്പോടെയും സമാപിക്കും.
ഇന്നു വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. നാളെ വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും.
ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകിട്ട് 6.30നും ധ്യാനം.
നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
ഏഴിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കും നടതുറക്കല്‍ ശുശ്രൂഷയ്ക്കും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വവും മാത്യൂസ് മാര്‍ അപ്രേം സഹകാര്‍മികത്വവും വഹിക്കും.
രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിനമായ എട്ടിനു കുര്യാക്കോസ് മാര്‍ ദിയസ്കോറോസ് മുഖ്യകാര്‍മികത്വം വഹിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group