പൊതുനന്മയാകണം സംരംഭകർ ലക്‌ഷ്യം വയ്‌ക്കേണ്ടത്, : ഫ്രാൻസിസ് മാർപാപ്പാ..

പൊതുനന്മയാവണം സംരംഭകർ എപ്പോഴും ലക്‌ഷ്യം വയ്‌ക്കേണ്ടതെന്നും, അതിനാൽ സുസ്ഥിരതയ്ക്കും, വളർച്ചയ്ക്കും സംഭാവനകൾ ഏറെ നൽകുന്ന വ്യവസായസംരംഭകരെ മാറ്റിനിർത്തിക്കൊണ്ട് പൊതുനന്മയുടെ ഉന്നമനം സാധ്യമല്ലെന്നും ഫ്രാൻസിസ് മാർപാപ്പാ.

ഫ്രാൻസിലെ വ്യവസായസംരംഭകരുടെ വാർഷിക കൂട്ടായ്‍മകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തലങ്ങളിലും ഏറെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യവസായ സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്നും,എന്നാൽ ഈ ബുദ്ധിമുട്ടുകളിലും നമ്മെ മാറോട് ചേർക്കുന്ന സഭ നിങ്ങളുടെ കൂടെയുണ്ടെന്നും, നിങ്ങളുടെ പ്രവർത്തങ്ങൾക്ക് സഭ മുഴുവൻ നന്ദിയുള്ളവരാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group