കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ബുർക്കിനാഫാസോയിൽ കൊല്ലപ്പെട്ടത് 2000 ക്രൈസ്തവർ

ബുർക്കിനാഫാസോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2000 ക്രൈസ്തവർ എന്ന് റിപ്പോർട്ട്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബുർക്കിനാ ഫാസോയിൽ ഏകദേശം 25 ശതമാനത്തോളം ക്രൈസ്തവരാണ്.എന്നിട്ടും നിരന്തരമായ ജിഹാദി ആക്രമണങ്ങളാണ് ഏതാനും വർഷങ്ങളായി ബുർക്കിനാഫാസോയിൽ നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബുർക്കിനാഫാസോയിലെ അൽഗായി പ്രദേശത്ത് ജിഹാദികൾ നടത്തിയ ആക്രമണത്തിൽ ആറു ക്രൈസ്തവർ കൊല്ലപ്പെടുകയുണ്ടായി. കൂടാതെ നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ക്രൈസ്തവർ അൽഗായി പ്രദേശത്തു നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group