കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് കുറച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് കുറച്ചു.250 രൂപയില്‍ നിന്ന് 100 രൂപയായാണ് കുറച്ചത്.

വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവില്‍ വരിക.

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വരുന്ന ടാക്സി വാഹനങ്ങള്‍ക്കുമേല്‍ ചുമത്തിയ പ്രവേശന നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോടോര്‍ തൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ കിയാല്‍ എം ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ അനുകൂല തീരുമാനമെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group