സിലബസ് വിവാദത്തിൽ വിശദീകരണവുമായി സിലബസ് പരിഷ്കരണ അഡ്ഹോക്ക് കമ്മിറ്റി

കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി സിലബസ് പരിഷ്ക്കരണ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി.കെ. കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ തെറ്റായി കാണാൻ ഒന്നും ഇല്ല. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചത്.നോർത്ത് മലബാർ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുൻവിധിയോടെയല്ല അഡ്ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവർക്ക് യോജിക്കാം വിയോജിക്കുന്നവർക്ക് വിയോജിക്കാം. ഷൈലജ എം.എൽ.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group