പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ല; മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുള്ള മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ‘സിഒപി – 29’ വാര്‍ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്.

സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയുടെ സംരക്ഷണം നമ്മുടെ മുമ്പിലുള്ള ഏറ്റവും അടിയന്തിരമായ ആവശ്യമാണെന്ന് നിലവില്‍ ലഭ്യമായ ശാസ്ത്രീയ ഡാറ്റകള്‍ വ്യക്തമാക്കുന്നു. സമാധാനം നിലനിര്‍ത്തുന്നതുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ടെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m