ഭാരത ജനതയ്ക്ക് വേണ്ടി ദിവ്യബലിയർപ്പണം നടത്തി ഓസ്ട്രേലിയൻ ബിഷപ്പുമാർ.

കോവിഡ് മഹാമാരി മൂലം ദുരിതത്തിലായിരിക്കുന്ന ഭാരതത്തിലെ ജനങ്ങൾക്കു വേണ്ടി പ്രത്യേക ദിവ്യബലിയർപ്പണവും പ്രാർത്ഥനകളും നടത്തി ഓസ്ട്രേലിയൻ മെത്രാൻമാർ.പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍വച്ചായിരുന്നു പ്രത്യേക ബലി അര്‍പ്പണവും പ്രാർത്ഥനയും നടത്തിയത്.
പെര്‍ത്ത് അതിരൂപത ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെലോ എസ്.ഡി.ബി മുഖ്യകാര്‍മികത്വം വഹിച്ചു. ജെറാള്‍ഡ്ടണ്‍ ബിഷപ്പ് മൈക്കിള്‍ മോറിസി, ബണ്‍ബറിയിലെ ബിഷപ്പ് ജെറാര്‍ഡ് ജോസഫ് ഹോളോഹാന്‍ എന്നിവര്‍ സഹകാർമികത്വം വഹിച്ചു .ഇന്ത്യന്‍ മഹാസമുദ്രം പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ജനത. ഇന്ത്യന്‍ സമൂഹത്തിനായുള്ള പ്രാർത്ഥനയും പിന്തുണയും എല്ലായ്പ്പോഴുമുണ്ടാകും ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെലോ എസ്.ഡി.ബി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group