ജ്ഞാനസ്നാന ദിവസം ജന്മദിനം പോലെ ആഘോഷിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ.
ദനഹ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്ന് സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
സ്നാനസമയത്ത്, ദൈവമാണ് നമ്മിലേക്ക് കടന്നുവരുന്നത്. നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും, നമ്മെ അവിടുത്തെ മക്കളും പറുദീസയുടെ അവകാശികളുമാക്കുകയും ചെയ്യുന്നു. ഒരാളുടെ ജ്ഞാനസ്നാനത്തിന്റെ വാർഷികം എല്ലാ വർഷവും ജന്മദിനം പോലെ ആഘോഷിക്കണം.ജ്ഞാനസ്നാനത്തിലൂടെ എന്റെ ഉള്ളിൽ ഞാൻ വഹിക്കുന്ന മഹത്തായ സമ്മാനത്തെക്കുറിച്ച് ഞാൻ അറിയുന്നുണ്ടോ എന്നു നമ്മുക്ക് സ്വയം ചോദിക്കാമെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group