കൊറോണ പകർച്ച വ്യാധി കുട്ടികളുടെ പട്ടിണി വർധിപ്പിച്ചു ഡബ്ലിയു എഫ് പി റിപ്പോർട്ട്

കൊറോണ വൈറസ് വ്യാപനം ശക്തമായ 2020 ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ പട്ടിണി വർധിപ്പിച്ചു എന്ന് ഡബ്ലിയു എഫ് പി യുടെ റിപ്പോർട്ട്.
പുതിയ റിപ്പോർട്ട് അനുസരിച്ച് 370 ദശലക്ഷം കുട്ടികളാണ് പകർച്ചവ്യാധി മൂലം സ്കൂളുകളിൽ ഹാജരാകാതിരുതി ന്നാൽ അവരുടെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഉള്ള അവസരം നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഫ്രിക്ക പോലുള്ള ദരിദ്ര രാജ്യങ്ങളിലെ കുട്ടികൾ പ്രധാനമായും ഭക്ഷണത്തിന് ആശ്രയിക്കുന്നത് സ്കൂളുകളെയണ്.കൊറോണവൈറസ് പ്രതിസന്ധിമൂലം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ 2 നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ആഫ്രിക്ക പോലെയുള്ള വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്ക് എന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ മുൻവർഷങ്ങളിൽ അപേക്ഷിച്ച് ഇപ്പോൾ പോഷകാഹാര കുറവ് കുട്ടികളിൽ കൂടിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൊറോണ വൈറസ് വ്യാപനം ദശലക്ഷക്കണക്കിന് ദരിദ്രരായ കുട്ടികളുടെ ഭാവി അപകടത്തിൽ ആക്കിയെന്നും ഡബ്ലിയു എച്ച് എഫ് പി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബിയസി പറഞ്ഞു.
സ്കൂളുകൾ തുറക്കുവാന്നും ആവശ്യമായ ഭക്ഷ്യവിതരണം കുട്ടികൾക്ക് എത്തിക്കുവാൻ വികസ്വര രാജ്യങ്ങളിലെ സർക്കാരുകളെ സഹായിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group