ജനിക്കാത്ത ജീവൻ സംരക്ഷിക്കണമെന്ന് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് മെത്രാൻ സമിതി

രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സുസ്തിരമാക്കാൻ ലക്ഷ്യമിട്ടു 1.9 മില്യൺ ഡോളറിന്റെ കൊറോണവൈറസ് ദുരിതാശ്വാസ ബിൽ സെനറ്റിൽ പാസാക്കുമ്പോൾ രാജ്യത്ത് ജനിക്കാത്ത ജീവനുകൾ (ഗർഭചിദ്രം) തടയാൻ വേണ്ട ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് ബിഷപ്പ് സമിതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു.കോവിഡ് പകർച്ചവ്യാധികൾക്കെതിരെ ദരിദ്രർക്ക് ആശ്വാസം നൽകുന്ന ബിൽ പിന്തുണയ്ക്കുന്നതായും യുഎസ് കോൺഫറൻസ് ബിഷപ്പ് ചെയർമാൻ ബിഷപ്പ് ജോസ് ഗോമസ് അറിയിച്ചു.
USCCBയുടെ സംയുക്താഭിമുഖ്യത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതർക്ക് ഈ ബിൽ ആശ്വാസം നൽകുന്നു എന്നാൽ പിഞ്ചു ജീവനോടെ സംരക്ഷിക്കുവാൻ യാതൊരു വ്യവസ്ഥയും ചെയ്യാത്തതിലുള്ള ആശങ്കയും പ്രസ്താവനയിൽ അറിയിച്ചു. ഈ മഹാമാരി ക്കിടയിൽ കൂടുതൽ ദാരിദ്ര അവസ്ഥയിലുള്ള ആളുകളെ സഹായിക്കുന്നതിന് ആശ്വാസം നൽകുന്ന ബില്ലിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു, എന്നാൽ ഭ്രൂണഹത്യ ഈ സാഹചര്യത്തിൽ വർദ്ധിക്കുന്നുവെന്നും പിഞ്ചു ജീവനുകൾ സംരക്ഷിക്കുവാൻ ഭരണകൂടം വേണ്ട പദ്ധതികൾ തയ്യാറാകണമെന്നും ബിഷപ്പ് തോമസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group