പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും കാവലാളുകളാണ് പ്രവാസികൾ

പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും കാവലാളുകളാണ് പ്രവാസികളെന്നും മിഡിൽ ഈസ്റ്റിലെ പ്രവാസികൾ അത് വളരെ ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA), പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പറത്താനം ഇടവകയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കൂട്ടിക്കൽ പ്രദേശത്തെ പറത്താനം വ്യാകുലമാതാ ഇടവകയിൽ വികാരി ഫാ. ജോസഫ് അറക്കലിന്റെ നേതൃത്വത്തിൽ വിൻസെന്റ് ഡി പോൾ സംഘടനാഭാരവാഹികളായ ജിൻസ് കളരിക്കൽ, ഡോണി എം. മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് ഭവനം പണി തീർത്തത്.ഹോം പാലാ പ്രൊജക്ടിന്റെയും പ്രവാസി അപ്പസ്തോലേറ്റിന്റേയും ഡയറക്ടറായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിന്റെയും കുവൈറ്റ്‌ സീറോ മലബാർ കൾച്ചറൽ അസോസിയേഷനെ പ്രതിനിധികരിച്ചു വന്ന അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ, ഏരിയ ട്രെഷർ റീജോ ജോർജ്, എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട് വെഞ്ചരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group