ദില്ലിയില്‍ അതിശൈത്യം തുടരുന്നു; കേരളത്തില്‍ നിന്ന് എത്തേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും

ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളില്‍ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മൂടല്‍ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ദില്ലിയില്‍ ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും, മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ – ലഡാക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group