മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇനി നിമിഷങ്ങൾ മാത്രം; പ്രാർത്ഥനയോടെ വിശ്വാസി സമൂഹം..

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇനി നിമിഷങ്ങൾ മാത്രം.

സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞ് 2.30ന് ഓഡിറ്റോറിയത്തിൽ തയാറാക്കുന്ന പ്രത്യേക വേദിയിൽ സിനഡിലെ മെത്രാന്മാർക്കൊപ്പം വിവിധ രൂപതകളിൽ നിന്നുള്ള അല്മായ, സമർപ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും. ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കും.

കഴിഞ്ഞ എട്ടിന് ആരംഭിച്ച സീറോമലബാർ സഭയുടെ 32-ാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ, രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെയാണു പുതിയ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ രാജി ഡിസംബർ ഏഴിനു ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെയാണു പിൻഗാമിയെ തെരഞ്ഞെടുത്തത്.

 


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group