വത്തിക്കാനിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശ്വാസികൾ

വത്തിക്കാനിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ.

ഇന്നലെ രാവിലെ പ്രാദേശിക സമയം പത്ത് മണിക്കായിരുന്നു വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പായുടെ കാർമികത്വത്തിൽ ഓശാന തിരുകർമ്മങ്ങൾ നടന്നത്.

ഓശാനത്തിരുനാളിൽ വത്തിക്കാനിൽ കുരുത്തോലകളും ഒലിവുശാഖകളും ഏന്തിയുള്ള പ്രദക്ഷിണത്തിൽ നാനൂറോളം അൾത്താര ശുശ്രൂഷകർക്ക് പുറമെ മുപ്പതോളം കർദ്ദിനാളന്മാരും, ഇരുപത്തിയഞ്ചു മെത്രാന്മാരും ഉണ്ടായിരുന്നു.

ഓശാന ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള ദിനങ്ങളിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയും ബസിലിക്കാങ്കണവും അലങ്കരിക്കാൻ ഉപയോഗപ്പെടുത്തുന്ന പുഷ്പങ്ങളും പൂച്ചെടികളും ഇറ്റലിയിലും ഹോളണ്ടിലും നിന്നുള്ളവയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group