2000-ത്തിലധികം തുണിത്തരങ്ങൾ ക്ലോത്ത് ബാങ്കിലേക്കു കൈമാറി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മാതൃകയാകുന്നു

കോളേജ് ഡേയോടനുബന്ധിച്ച് 2000- ത്തിലധികം തുണിത്തരങ്ങൾ ക്ലോത്ത് ബാങ്കിലേക്കു കൈമാറി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മാതൃകയായി. ക്ലോത്ത് ബാങ്കിലേക്ക് കുട്ടികൾ തന്ന സമ്മാനം അഭിനന്ദനീയമാണെന്നും ഇത്തരത്തിലൊരു പ്രവർത്തനം കോളേജ് തലത്തിൽ ആദ്യമാണെന്നും, കിഡ്‌നി ഫെഡറേഷൻ ചെയർമാനും ഏക്ടസ് ഫൗണ്ടറുമായ ഫാ. ഡേവിസ് ചിറമ്മൽ അഭിപ്രായപ്പെട്ടു. “വസ്ത്രത്തേക്കാൾ വില, അത് ഉടുക്കുന്ന മനുഷ്യനുണ്ട് എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസം. അത് പൂർണ്ണമാകുന്നത് മനുഷ്യൻ ആരാണെന്നു മനസ്സിലാക്കുമ്പോഴാണ്” കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ കോളേജ് ഡേ ഉത്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ അധ്യക്ഷത വഹിച്ചു.
സണ്ണി ഡൈമൻഡ്സ് സ്പോൺസർ ചെയ്‌ത ഔട്ട് സ്പാർക്കിൾ അവാർഡ് അനൗൺസ്മെന്റ്റ് കോളേജ് എക്സി. ഡയറക്ടർ ഡോ. ആൻറോ ചുങ്കത്ത് നിർവഹിച്ചു. ഔട്ട് സ്പാർക്കിൾ അവാർഡ് കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറയിൽ നിന്ന് ബയോ മെഡിക്കൽ ഡിപ്പാർട്മെന്റിലെ നൈസ് ജോർജ് എം. ഏറ്റുവാങ്ങി.

കോളേജ് പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സഹൃദയ കോളേജ് മാഗസിന്റെ പ്രകാശനം ചിറമ്മലച്ചൻ നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group