ഉത്തർപ്രദേശിൽ വ്യാജ മതപരിവർത്തന ആരോപണം; വൈദികൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ഹൈന്ദവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്നൗ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോയാണ് അറസ്റ്റിലായ വൈദികൻ.

ലഖ്നൗ രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയിൽ കൂട്ട മതപരിവർത്തന സംഗമം നടന്നതായിട്ടാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആരോപണം. ഈ ആരോപണത്തിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ലഖ്നൗ രൂപതയുടെ ചാൻസലറും വക്താവുമായ ഫാ. ഡൊണാൾഡ് ഡിസൂസ പറഞ്ഞു. “ഫാ. പിൻ്റോ പ്രാർത്ഥനാ സമ്മേളനത്തിൽ പോലും പങ്കെടുത്തില്ല. പാസ്റ്ററൽ സെന്ററിൽ പ്രാർത്ഥന നടത്താനുള്ള സ്ഥലം മാത്രമാണ് അദ്ദേഹം നൽകിയത്. ഇതൊരു സാധാരണ രീതിയാണ് ” ഫാ. ഡിസൂസ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group