ആരാധനാക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം ആരംഭിച്ചു

വത്തിക്കാനിൽ ആരാധനാക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം ആരംഭിച്ചു.

ഫെബ്രുവരി ആറിന് ആരംഭിച്ച സമ്മേളനം ഒൻപതാം തീയതി അവസാനിക്കും. “നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ“ (ലൂക്ക 22:8) ‘സഭയിലെ നിയുക്ത ശുശ്രൂഷകർക്കും അത്മായർക്കുമുള്ള ആരാധന പരിശീലനം’ എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ വിഷയം.

ഡിക്കാസ്റ്ററിയിൽ അംഗങ്ങളായ എല്ലാവരും, വിദഗ്ധോപദേശ സമിതിയിലെ അംഗങ്ങളും പ്ലീനറി സമ്മേളനത്തിൽ പങ്കാളികളാകും. ഇന്നത്തെ സഭയിലെ, ആരാധനാക്രമ പരിശീലനത്തിൽ നേരിടുന്ന വെല്ലുവിളികളും പ്രായോഗികതകളും സമ്മേളനത്തിൽ ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group