‘എക്സൈസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ലഹരിമുക്തമല്ല’ ; തുറന്നു പറഞ്ഞ് എക്സൈസ് കമ്മീഷണർ

ലഹരിയുടെ തള്ളിക്കയറ്റത്തിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പോലും മുക്തരല്ലെന്ന് എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ.വിരമിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തിൽ നിന്നും അഭിപ്രായം ഉയർന്നുവന്നിട്ടുണ്ടെന്നും ആനന്ദകൃഷ്ണൻ പറഞ്ഞു. പൊലീസ് ഈ കാര്യത്തിൽ ചെയ്തത് ശരിയായിരുന്നോ എന്നെല്ലാം വാദങ്ങൾ ഉയരുന്നുണ്ട്. പൊലീസ് ഡ്യൂട്ടിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നുള്ളതാണ്. സ്വന്തം ജീവൻ നൽകിയും ആ ചുമതല നിറവേറ്റണം എന്നാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നത് എന്നും ആനന്ദകൃഷ്ണൻ ഓർമ്മപ്പെടുത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group