കുടുംബജീവിതം നന്മയുള്ളതാക്കണം : മാർ തോമസ് തറയിൽ

കുടുംബ ജീവിതം ന​​ർ​​മ​​പൂ​​രി​​ത​​വും നന്മയുള്ളതുമാക്കി തീർക്കണമെന്ന് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മാ​​തൃ​​വേ​​ദി- പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ​​ത​​ല കു​​ടും​​ബ സം​​ഗ​​മം അ​​മ്പൂ​​രി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​ണി​​പ്പു​​രി​​ൽ പീ​​ഡ​​നം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യു​​ള്ള പ്രാ​​ർ​​ത്ഥന സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. വി​​ശ്വാ​​സ​​പ്ര​​ഘോ​​ണ​​റാ​​ലി​​യോ​​ടെ കു​​ടും​​ബ സം​​ഗ​​മ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. അ​​മ്പൂ​​രി ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ബു വാ​​കാ​​നി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. പിതൃ​​വേ​​ദി റൂ​​ബി ജൂ​​ബി​​ലി വി​​ഷ​​യാ​​വ​​ത​​ര​​ണം അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജി​​നോ​​ദ് എ​​ബ്രാ​​ഹം ന​​ട​​ത്തി. റൂ​​ബി ജൂ​​ബി​​ലി സ​​ന്ദേ​​ശം മാ​​തൃ-​​പി​​തൃ​​വേ​​ദി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല ന​​ൽ​​കി.

ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സോ​​ണി ക​​രി​​വേ​​ലി അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്തു​​ക്കു​​ട്ടി മൂ​​ന്നാ​​റ്റി​​ൻ​​മു​​ഖം, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ബീ​​ന ലി​​ജു, ഫൊ​​റോ​​ന മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ബീ​​ന ജോ​​സ്, എ​​ൻ.​​ഷി​​ബു, ജ​​യ​​ൻ ഊ​​റ്റു​​കു​​ഴി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group