കര്‍ഷകജനത സംഘടിതമായി പോരാടണം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

കര്‍ഷകജനത സംഘടിതമായി കരുത്താര്‍ജിച്ചുകൊണ്ട് അവകാശങ്ങൾക്കായി പോരാടണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ അതിജീവന യാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കു കയായിരുന്നു ആര്‍ച്ച് ബിഷപ്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറുകണക്കിനു പ്രവര്‍ത്തകര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തിലെ കര്‍ഷക ജനത ഉയര്‍ത്തെഴുന്നേറ്റ് സംഘടിതമായി കരുത്താര്‍ജിക്കേണ്ടത് നാടിന്‍റെ പൊതുനന്മക്ക് അനിവാര്യമാണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. റബറിന് 250 രൂപ വില പ്രഖ്യാപിക്കണമെന്നും, കുട്ടനാടിന്‍റെ രക്ഷയ്ക്ക് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ക്രിയാത്മക നടപടികളുണ്ടാകണമെന്നും, കാര്‍ഷിക മേഖലയുടെ പ്രതിസന്ധി പഠിച്ച് ഈ മേഖലയില്‍ സത്വര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group