മന്ത്രി ആന്റണി രാജു സഭ മേൽഅധ്യക്ഷൻ മാരുമായി കൂടിക്കാഴ്ച നടത്തി.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വരാപ്പുഴ രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽലുമായി കൂടിക്കാഴ്ച നടത്തി.കാക്കനാട് മൗണ്ട് സെന്റ് തോമസ് കത്തീഡ്രൽ എത്തിയണ് മന്ത്രി സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയത്.
ന്യൂനപക്ഷ അവകാശകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയും, ക്രിസ്ത്യൻ സമുദായത്തിന്റെ വികസനവും ചർച്ചയായി, വരാപ്പുഴ രൂപത വികാരി ജനറൽമാരായ
മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാദർ എബിജിൻ അറക്കൽ എന്നിവരും പങ്കെടുത്തു.മന്ത്രിയുമായുള്ള കൂടിക്കാഴ്ച വരുംനാളുകളിൽ കേരളസഭക്ക്‌ ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സഭ നേതൃത്വം വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group