കര്‍ഷകരുടെ ക്ഷമ അധികാരികൾ ഇനിയും പരീക്ഷിക്കരുത് : മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കർഷകരുടെ ക്ഷമയെ ഇനിയും അധികാരികൾ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. തെരെഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം കര്‍ഷകരെ ഓര്‍ത്താല്‍ പോരെന്നും, എക്കാലവും അവരെ സംരക്ഷിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം ഫൊറോനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ പിതാവ്.

വിവിധ പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും, എക്കാലത്തും അധ്വാനിക്കുവാനും ഭാരം വഹിക്കാനുമുള്ള കഴുതകളാണ് കര്‍ഷകരെന്ന് ആരും കരുതേണ്ടതില്ലെന്നും രൂക്ഷഭാഷയിൽ അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സദസിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധ ജ്വാല തെളിക്കുകയും, കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. കര്‍ഷക അതിജീവന സമിതി ജില്ലാ കണ്‍വീനര്‍ ഫാ. തോമസ് ജെ. പറയിടം മുഖ്യപ്രഭാഷണം നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ജിയോ തടിക്കാട്ട്, ജനറല്‍ സെക്രട്ടറി ഷൈജു ഇഞ്ചക്കല്‍, ജിജി പുളിക്കല്‍, ആന്റണി പാലക്കുഴി, ബേബിച്ചന്‍ നിധീരിക്കല്‍, ജോര്‍ജ് ഒലിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group