ജയ്‌സണ്‍, അനിത മേരി ദമ്പതികളുടെ പരാതിയില്‍ അന്വേഷണം വേണo: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

കെ ടി ജലീലിന്റെ ഒത്താശയോടെയുള്ള ഉദ്യോഗസ്ഥ പീഡനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലികള്‍ രാജിവക്കുകയാണെന്ന് വെളിപ്പെടുത്തിയ ജയ്‌സണ്‍, അനിത മേരി ദമ്പതികളുടെ പരാതിയില്‍ അന്വേഷണം വേണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍.

മലപ്പുറം മൃഗസംരക്ഷണ വകുപ്പില്‍ പത്തിലേറെ വർഷമായി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ആലപ്പുഴ സ്വദേശി എ ജെ ജെയ്സണും തവനൂര്‍ വൃദ്ധസദനത്തിലെ മേട്രണായ ജയ്സന്റെ ഭാര്യ അനിത മേരി എന്നിവരാണ് കെ ടി ജലീലിനെതിരെയും ചില ഉന്നത ഉദ്യഗസ്ഥര്‍ക്കെതിരെയും ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

കെ ടി ജലീലിന്റെ ഒത്താശയോടെ ചില ഉദ്യോഗസ്ഥര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് ജയ്‌സണ്‍, അനിത മേരി ദമ്പതികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടര്‍ കര്‍ഷകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ജയ്സണ്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തന്നെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ മൃഗ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ജയ്സണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ വ്യാജ പരാതിയില്‍ ജയ്സണെ കുടുക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തവനൂര്‍ വൃദ്ധസദനത്തിലെ മേട്രണായ ജയ്സന്റെ ഭാര്യ അനിത മേരിയുടെ ജോലി പ്രശ്നങ്ങളിലും അനധികൃതമായ ഇടപെടലുകളും പീഡനങ്ങളും നടന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണത്തെ നിഷേധിച്ചു കൊണ്ട് കെ ടി ജലീല്‍ ഫേസ് ബുക്കില്‍ നിഷേധക്കുറിപ്പ് ഇറക്കിയിരിന്നു. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികള്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവര്‍ ഉന്നയിച്ച വിഷയം വസ്തുകളുമായി ബന്ധമില്ലാത്തതാണെന്നുമാണ് കെടി ജലീല്‍ വ്യക്തമാക്കിയത്. വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവെയാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷമായ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.അസോസിയേഷന്‍ നേതൃത്വം ഇരുവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നീതി ലഭ്യമാക്കുന്നതിന് കെ എല്‍ സി എ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും, മറ്റ് അധികാരികള്‍ക്കും ഇതിനോടകം ജയ്‌സണ്‍- അനിത മേരി ദമ്പതികള്‍ നല്‍കിയ പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group