അധികാരികളുടെ കയ്യിൽ നിന്ന് നീതി ലഭിക്കുന്നതുവരെ കർഷകർക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബറിന് 350 രൂപ വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ എന്നെ ബിജെപിക്കാരനാക്കി. നവകേരള യാത്രയിൽ കർഷകൻ്റെ ഉത്പന്നങ്ങളുടെ വില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുമെങ്കിൽ മഹത്തായ യാത്രയാകുമെന്നു പറഞ്ഞപ്പോൾ എന്നെ ഇടതുപക്ഷക്കാരനുമാക്കി. കോൺഗ്രസുകാർക്ക് മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ഉള്ളതുകൊണ്ട് അവരിതൊന്നും അറിയുന്നില്ല”- മാർ ജോസ്ഫ് പാംപ്ലാനി പറഞ്ഞു.
കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിനു വായ്‌പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകൻ്റെ തുച്ഛമായ വായ്‌പയുടെ പേരിൽ ജപ്‌തിനടപടികൾ സ്വീകരിക്കുന്നതിനു പിന്നിൽ ഭൂമാഫിയയുടെയും ചില ബാങ്ക് അധികാരികളുടെയും ഒത്തുകളിയാണെന്നും ബിഷപ്പ് പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group