ഡല്‍ഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് 23ന് അവതരിപ്പിക്കും. ഇതിനായി പാർലമെന്റ് ജൂലായ് 22 മുതല്‍ ആഗസ്റ്റ് 12 വരെ സമ്മേളിക്കും.
ഇതിനുള്ള ശുപാർശ രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
സമ്മേളനത്തില്‍ നിർണായക ബില്ലുകളും അവതരിപ്പിച്ചേക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തിരഞ്ഞെടുപ്പിനും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമായി 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലായ് മൂന്നുവരെ ചേർന്നിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group