ജീവന്റെ മഹത്വത്തിന് വേണ്ടി അന്ത്യം വരെ നിലകൊണ്ട ഇരുപത്തിയെട്ടുകാരിയുടെ നാമകരണ നടപടിയുടെ ആദ്യഘട്ടം പൂർത്തിയായി.

ജീവന്റെ മഹത്വത്തിന് വേണ്ടി അന്ത്യം വരെ നിലകൊണ്ട ഇരുപത്തിയെട്ടുകാരി കിയാര കോർബെല്ലയുടെ നാമകരണ നടപടിയുടെ അന്വേഷണത്തിൻ്റെ രൂപതാഘട്ടം റോം രൂപത കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2018 സെപ്റ്റംബർ 21ന് കിയാരയുടെ ജീവിതത്തെ കേന്ദ്രമാക്കിയുള്ള വിശദമായ പഠനവും അന്വേഷണവും ജൂണ്‍ 21 വെള്ളിയാഴ്ച സെൻ്റ് ജോൺ ലാറ്ററൻ്റെ ആർച്ച് ബസിലിക്കയിൽ നടന്ന സെഷനോടെയാണ് സമാപിച്ചത്. റോം രൂപതയുടെ വൈസ് റീജൻ്റ് റീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റോമിലെ സഭയുടെ ഈ പുത്രിയെ സമകാലിക ക്രിസ്ത്യൻ തലമുറകൾക്ക് ക്രിസ്തീയ ജീവിതത്തിൻ്റെ മാതൃകയായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി റീന പറഞ്ഞു.

റോം നഗരത്തിലെ ഉയര്‍ന്ന താപനിലയിലും നൂറുകണക്കിന് ആളുകൾ സെഷനിൽ പങ്കെടുത്തു. രൂപതയുടെ യൂട്യൂബ് പേജിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മൂവായിരത്തിലധികം പേർ കണ്ടു. ബസിലിക്കയുടെ ആദ്യ നിരയിൽ തന്നെ കിയാര കോർബെല്ലയുടെ ഭർത്താവ് എൻറിക്കോ പെട്രില്ലോ, പതിമൂന്നു വയസ്സുള്ള മകൻ ഫ്രാൻസെസ്കോ പെട്രില്ലോ, ചിയാരയുടെ മാതാപിതാക്കളായ റോബർട്ടോ കോർബെല്ല, മരിയ അൻസെൽമ റുസിക്കോണിയും, സഹോദരി എലിസ കോർബെല്ല എന്നിവര്‍ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m