അധ്യാപകർക്കായി കെ. സി. വൈ. എൽ. വെബിനാർ സംഘടിപ്പിച്ചു

അധ്യാപകദിനത്തോട് അനുബന്ധിച്ച് കെ. സി. വൈ. എൽ. അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി ‘Changing Trends In Education And The Importance Of Upskilling And Reskilling Of Teachers’ എന്ന വിഷയത്തിൽ സെപ്റ്റംബർ 5 വൈകുന്നേരം ഏഴു മണിക്ക് ഗൂഗിൾ മീറ്റ് വഴി വെബിനാർ സംഘടിപ്പിച്ചു.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ. സി. വൈ. എൽ. സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് അധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്.

കെ. സി. വൈ. എൽ. അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ടോം ജോസഫ് (Director- New Initiatives, Jain Deemed to be University) ഉദ്ഘാടനം നിർവഹിക്കുകയും സെമിനാർ നയിക്കുകയും ചെയ്തു.

അതിരൂപത ചാപ്ലയിൻ ഫാ. റ്റിനേഷ് കുര്യൻ പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി, ഡയറക്ട‌ർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ്, അലൻ ബിജു എന്നിവർ നേതൃത്വം നൽകി. 50-ഓളം പേർ മീറ്റിംഗിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m