വിദേശ തൊഴില്‍ തട്ടിപ്പ് : പ്രവാസി ലീഗല്‍ സെല്ലിന്‍റെ നിവേദനത്തില്‍ കേരള സര്‍ക്കാര്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കുവൈറ്റ് സിറ്റി : വിദേശതൊഴില്‍ തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്‍റെ നിവേദനത്തില്‍ കേരള സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ അങ്ങോളമിങ്ങോളം വിദേശ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികള്‍ സാഹചര്യത്തില്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹർജിനല്‍കിയത് .

കോവിഡിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തില്‍ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തില്‍ വൻവർധനവ് ഉണ്ടായിട്ടുണ്ട് എന്നും അതോടൊപ്പമുണ്ടാക്കുന്ന തട്ടിപ്പുകളും കൂടുന്നതായി ഹർജിയില്‍ പറയുന്നു. വിദേശപഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികള്‍ നിലവില്‍ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്. ഇത്തരം അവസരങ്ങള്‍ മുതലെടുത്താണ് വൻ തട്ടിപ്പുകള്‍ തുടർച്ചയായി നടക്കുന്നത്. ഗാർഹിക ജോലിക്കെന്നു പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യകടത്തുപ്പെടെയുള്ള കേസുകള്‍ വർധിച്ചുവരുന്നതായും ഹർജിയയില്‍ പറയുന്നുണ്ട്.

നോർക്കയുടെ നേതൃത്വത്തില്‍ കൂടുതല്‍ ബോധവല്‍കരണനടപടികളും വ്യാജ ഏജൻസികള്‍ക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം കേരള സർക്കാരിന് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് ജസ്റ്റിസ് ടി. ആർ. രവി അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി നിർദേശിക്കുന്നത്.

വിദേശ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം അടുത്തിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ആശ്വാസമുണ്ടുക്കുന്നതാണ് എന്ന് ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി ഷൈജിത്ത് , വൈസ് പ്രസിഡന്റ് ചാള്‍സ് പി ജോർജ് എന്നിവർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group