ആക്രമിയോട് ക്ഷമിക്കുന്നു’ : ബിഷപ്പ് മാർ മാരി ഇമ്മാനുവേൽ

തന്നെ ആക്രമിച്ച കൗമാരക്കാരനോട് ക്ഷമിക്കുന്നു എന്നും സമൂഹം ശാന്തത കൈവെടിയരുത് എന്നും അഭ്യർത്ഥിച്ച് കുത്തേറ്റു ചികിത്സയിൽ കഴിയുന്ന അസീറിയൻ ബിഷപ് മാർ മാരി ഇമ്മാനുവേൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബിഷപ്പ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വാക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ ശുശ്രൂഷകൾക്ക് ഇടയിൽ ആണ് ബിഷപ്പ് മാർ മാരി ഇമ്മാനുവലിനും വിശ്വാസികൾക്കും നേരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനു നേരെ നടന്ന ആക്രമണത്തെ തുടർന്ന് ദൈവാലയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളും പോലീസും തമ്മിൽ സംഘർഷം ഉടലെടുക്കുകയും നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മാരി ഇമ്മാനുവേൽ സമാധാനം പുലർത്തുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group