മനുഷ്യക്കടത്ത് കേസില്‍ ഒരാള്‍ അറസ്റ്റില്‍

റിക്രൂട്ടിംഗ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം തോപ്പുംപടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ മേച്ചേരിപ്പടി ഭാഗത്തു തിരുവത്ത് മുഹമ്മദ് നിന്‍ഷാദി (48) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയയ്ക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയായ യുവതിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വീസയില്‍ ജോലിക്കായി വിദേശത്തേക്കു കഴിഞ്ഞ ഏഴിനു പറഞ്ഞയ്ക്കുകയായിരുന്നു. ഇതിനായി ഇയാള്‍ വിദേശത്തുള്ള ഏജന്‍റില്‍നിന്നും പണം കൈപ്പറ്റുകയും ചെയ്തു. വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നല്‍കാതെ ഇവരെ കബളിപ്പിച്ചു.

യുവതി ഈ വിവരം വീട്ടില്‍ അറിയിക്കുകയും, തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group