കോംഗൊ റിപ്പബ്ലിക്കിൽ നാല് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ 3 വൈദികരും ഒരു സന്ന്യസ്തനുമുൾപ്പടെ നാലുപേരെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.

വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ നാമത്തിലുള്ള പ്രേഷിത സമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, ഇറ്റലിക്കാരൻ വിത്തോറിയൊ ഫാച്ചിൻ (Vittorio Faccin 04/01/1934) കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ (Albert Joubert 18/10/1950) എന്നീ രക്തസാക്ഷികളെയാണ് ആഗസ്റ്റ് 18-ന് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

കോംഗൊയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീറ ആയിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മ വേദി.

കോംഗൊയിലെ കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസൂംഗു ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികനായി.

പിയെർ മുലേലെയുടെ നേതൃത്വത്തിൽ കോംഗൊയുടെ സർക്കാരിനും അന്നാട്ടിൽ യൂറോപ്പുകാരുടെ സാന്നിദ്ധ്യത്തിനും എതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവoബർ 28-നാണ് ഇവർ വധിക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m