രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല് വൈദികർ; ആശങ്കയിൽ വിശ്വാസികൾ

രണ്ട് ദിവസത്തിനിടെ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടത് നാല് വൈദികർ. രണ്ട് സംഭവങ്ങളിലായാണ് ഇവർ കൊല്ലപ്പെട്ടത്.

സനീൻ കത്തോലിക്കാ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സെന്റ്റ് പാട്രിക്സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യം ബാൻഡ, ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ വിശ്വാസികളുടെ ഇടയിൽ ആശങ്ക വർധിക്കുകയാണ്.

സാംബിയൻ സ്വദേശിയായ ബാൻഡ, 2015 മുതൽ സഹവികാരിയായി സേവനമനുഷ്ടിക്കുകയാണ്. കൊല്ലപ്പെട്ട വൈദികൻ രാവിലെ കുർബാനയ്ക്കു മുൻപുള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഈ സമയം വൈദികനടുത്ത് ഇരുന്ന അപരിചിതനായ വ്യക്തിയെ പള്ളിയിൽ കുർബാനയ്ക്കായി എത്തിയ വിശ്വാസികൾ ശ്രദ്ധിച്ചിരുന്നു. പ്രാർത്ഥന പൂർത്തിയാക്കി വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി പോയപ്പോൾ ആ വ്യക്തിയും അദ്ദേഹത്തിന് ഒപ്പം പോയി. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി അൾത്താരയിലേയ്ക്ക് കയറുന്നതിനു മുൻപ് ഫാ. ബാൻഡയെ തള്ളിയിട്ട ആക്രമി അദ്ദേഹത്തിന്റെറെ കഴുത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം അയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ടു എന്നും വിശ്വാസികൾ വെളിപ്പെടുത്തി. പോലീസ് അനേഷണം ആരംഭിച്ചിരിക്കുകയാണ്.

കൂടാതെ ഈജിപ്തുകാരായ മൂന്ന് വൈദികരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട വൈദികർ. തക്ല മൂസ എൽ സാമുവേലി (70), യുസ്തോസ് ആവാ മാർക്കോസ് (40), മിനാ ആവാ മാർക്കോസ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു വൈദികന് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് പിടികൂടി. 35കാരനാണ് പ്രതിയെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group