യൂട്യൂബ് കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച നാല് വിദ്യാർത്ഥികൾ ബോധരഹിതരായി

കൊടുങ്ങല്ലൂർ: യൂട്യൂബ് വിഡിയോ കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച നാലു വിദ്യാർഥികള്‍ ബോധരഹിതരായി. കൊടുങ്ങല്ലൂരിലാണ് അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിർത്തിയ സംഭവം അരങ്ങേറിയത്.

കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച നാലുപേരും അപകടനില തരണംചെയ്തു. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ബോധരഹിതരായത്.

വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനു ശേഷമാണ് കുട്ടികള്‍ കൃത്യത്തിന് മുതിർന്നത്. മൂന്നു പേർ പരസ്പരവും ഒരു വിദ്യാർഥി തനിച്ചുമാണ് ഹിപ്പ്നോട്ടിസം ചെയ്തതത്രെ. വളഞ്ഞുനിന്ന് പിൻഭാഗത്തുകൂടി കഴുത്തിന്റെ രണ്ടു ഭാഗത്തും അമർത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് ഒരു കുട്ടിയില്‍നിന്ന് അറിയാൻ കഴിഞ്ഞതെന്ന് പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് പറഞ്ഞു.

കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച നാലുപേരും അപകടനില തരണംചെയ്തു. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ബോധരഹിതരായത്.

വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനു ശേഷമാണ് കുട്ടികള്‍ കൃത്യത്തിന് മുതിർന്നത്. മൂന്നു പേർ പരസ്പരവും ഒരു വിദ്യാർത്ഥി തനിച്ചുമാണ് ഹിപ്പ്നോട്ടിസം ചെയ്തത്. വളഞ്ഞു നിന്ന് പിൻഭാഗത്തുകൂടി കഴുത്തിന്റെ രണ്ടു ഭാഗത്തും അമർത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് ഒരു കുട്ടിയില്‍ നിന്ന് അറിയാൻ കഴിഞ്ഞതെന്ന് പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് പറഞ്ഞു.

ക്ലാസ് മുറിയില്‍ രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ബോധരഹിതരായി കിടക്കുന്നത് കണ്ട മറ്റു കുട്ടികള്‍ സ്റ്റാഫ് റൂമിലെത്തി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകർ ഓടിയെത്തി മൂവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

നാലു മണിയോടെയാണ് ഒരു പെണ്‍കുട്ടി ബോധരഹിതയായത്. ഈ കുട്ടിയെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോധം വീണ്ടുകിട്ടാത്തതിനാല്‍ എ.ആർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നല്‍കി ബോധം തെളിഞ്ഞ ശേഷമാണ് എന്താണുണ്ടായതെന്ന് വിദ്യാർത്ഥികള്‍ പുറത്തുപറയുന്നത്.

സാധാരണനില കൈവരിച്ചതിനെ തുടർന്ന് നാലുപേരും ആശുപത്രി വിട്ടു. മെൻറലിസം എന്ന കൃത്യമാണ് നാലുപേരും ചെയ്തതെന്നും ഇത്തരം അനുകരണരീതിക്കെതിരെ സമൂഹത്തില്‍ പൊതുവായ ജാഗ്രത ആവശ്യമാണെന്നും സ്കൂളില്‍ ശക്തമായ ബോധവത്കരണം സംഘടിപ്പിക്കുമെന്നും പി.ടി.എ പ്രസിഡൻറ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m