കപ്പൂച്ചിൻ സന്യാസ ശ്രേഷ്ഠനുo പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനുമായ ഫാ. ആർമണ്ട് മാധവത്ത് കപ്പൂച്ചിൻ ദൈവദാസ പദവിയിലേക്ക്.
നാമകരണ നടപടികൾക്ക് അംഗീകാരം നല്കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനിൽ നിന്നു ലഭിച്ചതായി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.
കേരള സഭയിൽ കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത് ആർമണ്ടച്ചൻ്റെ നേതൃത്വത്തിലായിരുന്നു. അച്ചൻ്റെ വിശുദ്ധിയെ സഭയുടെ മുന്നിൽ എത്തിക്കാനുള്ള തലശേരി അതിരൂപതയുടെയും കപ്പൂച്ചിൻ സഭയുടെയും ശ്രമങ്ങളെ റോമിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം അംഗീകരിച്ചതായുള്ള അറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് തലശേരി അതിരൂപത കാര്യാലയത്തിൽ ലഭിക്കുന്നത്.
മലബാറിൽ നിന്നുള്ള സീറോ മലബാർ സഭയുടെ ആദ്യത്തെ ദൈവദാസനാണ് ആർമണ്ട് മാധവത്തച്ചൻ. കപ്പൂച്ചിൻ ആധ്യാത്മികത തന്റെ സാന്നിധ്യത്തിലൂടെയും പ്രഭാഷണത്തിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ആർമണ്ടച്ചന് സാധിച്ചു. ദൈവദാസപദവി പ്രഖ്യാപനവും തുടർനടപടികളും പിന്നീട് നിശ്ചയിക്കുമെന്ന് തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുഴിയിലും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group