നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്വീകരണം നല്‍കും

നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഞായറാഴ്ച സ്വീകരണം നല്‍കും. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാർ റാഫേൽ തട്ടില്‍ കാര്‍മ്മികത്വം വഹിക്കും. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായുള്ള ഓശാന ഞായറാഴ്‌ച ശുശ്രൂഷയ്ക്കാണ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മ്മികത്വം വഹിക്കുകയെന്നത് ശ്രദ്ധേയമാണ്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ സ്വീകരിക്കുന്ന മേജർ ആർച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടി യോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും.

തുടർന്ന് ദേവാലയത്തിൽ നടക്കുന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന പ്രദിക്ഷണത്തിലും അദ്ദേഹം സംബന്ധിക്കും. തുടർന്ന് ഇടവകയുടെ കീഴിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group