ഫാ. സ്റ്റാൻ സ്വാമിയെ ജയിലിൽ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി

ഫാ. സ്റ്റാൻ സ്വാമിയെ ജയിലിൽ നിന്ന് മാറ്റാൻ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി.മാവോയിസ്റ് ബന്ധം ആരോപിച്ചു എന്‍ഐഎ പ്രതിയായ ഡി. ഫാ. സ്റ്റാൻ സ്വാമിയെ (84) തലോജ ജയിലിൽ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പ്രത്യേക അടിയന്തര ഹിയറിംഗിൽ ബോംബെ ഹൈക്കോടതി.അദ്ദേഹത്തിന്റെ ഓക്സിജന്റെ അളവ് വ്യതിയാനത്തെതുടർന്ന് ആംബുലൻസിൽ തന്നെ ഓക്സിജൻ നൽകി കൊണ്ടുവരികയായിരുന്നു.ശ്വാസകോശത്തിന്റെ ഒരു പൂർണ്ണ റിപ്പോർട്ട നാളെ കാത്തിരിക്കുന്നു. ആർ‌ടി-പി‌സി‌ആർ‌ പരിശോധന നാളെ നടത്തും,അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group