ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പുതിയ തീരുമാനം കോടതി വിധി പരിഗണിച്ചശേഷം മാത്രം : മുഖ്യമന്ത്രി.

ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ തീരുമാനം സംബന്ധിച്ച വിഷയത്തിൽ പുതിയ ഹൈക്കോടതി വിധി പരിഗണിച്ച ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് ഹൈക്കോടതി പുതിയതായി വിധിച്ചിരിക്കുന്നത്. 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിയെ വിവിധ ക്രൈസ്തവ സഭകളും സംഘടനകളും സ്വാഗതം ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group