‘ബ്ലീച്ചർ ബ്രദേഴ്സ്’ എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ്കൻ വൈദികരുടെ വിശേഷങ്ങളിലേക്ക്

ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കണമെന്ന ആഗ്രഹത്തോടെ പൗരോഹിത്യം സ്വീകരിച്ചവരാണ് അമേരിക്കൻ സ്വദേശികളായ ഫാ. കേസി കോളും ഫാ. റോബർട്ടോ ടിറ്റോ സെറാനോയും. എന്നാൽ ആധുനിക ലോകത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഈ വൈദീകർ കണ്ടുപിടിച്ച മാർഗ്ഗം അല്പം വ്യത്യസ്തമായിരുന്നു.

ബേസ്ബോൾ കളിക്കാരായ ഇരുവരും കളിയുമായി ബന്ധപ്പെട്ട് പോകുന്ന സ്ഥലങ്ങളിലൊക്കെ തങ്ങൾ അനുഭവിച്ച ക്രിസ്തുവിനെയും പങ്കുവെച്ച് കൊണ്ടാണ് സുവിശേഷം ലോകത്തോട് പ്രഘോഷിക്കുന്നത്.

ഫാ. കേസിയും ഫാ. സെറാനോയും പരസ്പരം പരിചയപ്പെടാൻ തന്നെ കാരണം ബേസ്ബോളിനോടുള്ള ഇവരുടെ താൽപര്യമായിരുന്നു. കളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ യു എസിലെ 30 നഗരങ്ങൾ ഇവർ സന്ദർശിച്ചു കഴിഞ്ഞു. ‘ബ്ലീച്ചർ ബ്രദേഴ്സ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്. “ആളുകൾ കൂടിയിരിക്കുന്നിടത്തെല്ലാം സുവിശേഷം പ്രസംഗിക്കുക. സുവിശേഷ പ്രഘോഷണം ഒരു ദേവാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ല”- ഇതാണ് ഈ ഫ്രാൻസിസ്കൻ വൈദികരുടെ ആദർശ വാക്യം.

കളിസ്ഥലങ്ങളിലും ഈ വൈദികർ തങ്ങളുടെ ഔദ്യോഗിക വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഇവർ കളിക്കുന്നത് പലരെയും ആകർഷിക്കുന്നു. അങ്ങനെ പലരും ഇവരുടെ അടുക്കലേക്ക് വരുന്നുണ്ട്. ഈ രീതിയിൽ തങ്ങളെ സമീപിക്കുന്നവരുടെ മുന്നിൽ ഇവർ , സുവിശേഷo പങ്കുവെയ്ക്കുന്നു.

വാടകയ്ക്കെടുത്ത വാഹനത്തിലാണ് ഇവരുടെ യാത്രകൾ. ബ്ലീച്ചർ ബ്രദേഴ്സ് കളികൾ കാണാനും ഓപ്പണിംഗ് പിച്ചുകൾ എറിയാനും മാത്രമല്ല യാത്ര ചെയ്യുന്നത്. പിന്നെയോ, ഇടവകകളിലും സ്കൂളുകളിലും രൂപതാ ഓഫീസുകളിലും ഇവർ സംസാരിക്കുന്നു. തങ്ങളുടെ വാക്കുകളിലൂടെ ദൈവവിളി പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം വിശ്വസ്തരായ പൗരന്മാരാകാനും ഇവർ ആളുകൾക്ക് പ്രചോദനമേകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group