രോഗിയുടെ ജീവനാണ് പ്രധാനം , ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് പറ്റില്ലെന്ന് ഐ.എം.എ

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ.

ഓപ്പറേഷൻ തിയേറ്ററില്‍ രോഗിയുടെ ജീവനാണ് പ്രാധാന്യമെന്നും അന്താരാഷ്ട്ര മാനദണ്ഡമാണ് അവിടെ പാലിക്കേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു. തിയേറ്ററില്‍ രോഗിക്ക് അണുബാധ ഉണ്ടാകാതിരിക്കാനാണ് മുൻഗണന. വേഗത്തില്‍ തീരുമാനമെടുക്കാവുന്ന വിഷയമല്ലെന്നും സര്‍ജൻമാരോട് ഉള്‍പ്പെടെ സംസാരിച്ച്‌ തീരുമാനമെടുക്കാമെന്ന് വിദ്യാര്‍ത്ഥിനികളെ അറിയിച്ചതായും പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെമോറിസും വ്യക്തമാക്കി.

തിയേറ്ററില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ജൂണ്‍ 26ന് പ്രിൻസിപ്പലിന് നല്‍കിയ കത്ത് ചര്‍ച്ചയായതിന് പിന്നാലെയാണ് ഐ.എം.എ നിലപാട് വ്യക്തമാക്കിയത്. 2020,2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. തിയേറ്ററില്‍ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച്‌ മുസ്ലിം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ തിയേറ്ററില്‍ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം വേണമെന്നായിരുന്നു ആവശ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group