ഫുൾ എ പ്ലസ് നേടിയവർക്കും ആദ്യ അലോട്ട്‌മെന്റിൽ സീറ്റില്ല; ആശങ്കയിൽ വിദ്യാർത്ഥികൾ

പ്ലസ് വൺ ആദ്യ അലോട്‌മെന്റ് വന്നപ്പോൾ എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയവർക്കും സീറ്റ് ലഭിച്ചില്ലെന്ന് പരാതി.മലബാർ ജില്ലകളിൽ നിന്നാണ് പരാതി ഉയരുന്നത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹയ അഷ്‌റഫിന് പത്താം ക്ലാസിൽ ഫുൾ എപ്ലസ് ഉണ്ടായിട്ടും അപേക്ഷിച്ച ഒരു സ്‌കൂളിലും അഡ്മിഷൻ കിട്ടിയില്ല. കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് പഠിച്ചിട്ടാണ് മുഴുവൻ എപ്ലസ് നേടിയത്.എന്നിട്ടും എവിടെയും സീറ്റ് ലഭിച്ചില്ല. വലിയ ആശങ്കയുണ്ടെന്ന് ഹയയും മാതാപിതാക്കളും പറയുന്നു.

കണ്ണൂർ താഴെചൊവ്വയിലും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥിക്ക് പ്ലസ് വണിന് ആദ്യ അലോട്‌മെന്റിൽ പ്രവേശനം ലഭിച്ചില്ല. കിഴുത്തള്ളി സ്വദേശിയായ സഞ്ജന 10 സ്‌കൂളുകളിൽ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. ട്രയൽ അലോട്ട്‌മെന്റ് വന്നപ്പോൾ സീറ്റ് കിട്ടിയെങ്കിലും ആദ്യ അലോട്ട്‌മെന്റ് വന്നപ്പോൾ എവിടെയും സീറ്റില്ല. ഗ്രേസ് മാർക്കില്ലാതെയാണ് മുഴുവൻ എ പ്ലസ് നേടിയത്. എന്നിട്ടും എവിടെയും പ്ലസ് വണിന് സീറ്റ് കിട്ടാതിരിക്കുമ്പോൾ വലിയ സങ്കടവും ആശങ്കയുമാണെന്ന് സഞ്ജന പറഞ്ഞു.

ഹയയെയും സഞ്ജനയെയും പോലെ നിരവധി വിദ്യാർത്ഥികളാണ് ഫുൾ എപ്ലസ് ഉണ്ടായിട്ടും ആദ്യ അലോട്ട്‌മെന്റിൽ അഡ്മിഷൻ കിട്ടാതെ പുറത്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group