ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃത സംസ്കാര ശുശ്രൂഷ നാളെ

ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ മൃതസംസ്കാരം നാളെ കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കും.മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൗമ്യയുടെ ഭൗതിക ശരീരം ഇന്നു പുലർച്ചെ നാലരോടെ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എമ്പസി അധികൃതരും ചേര്‍ന്നാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും.
സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group